ഐ സി എഫ് ജിദ്ദ റീജിയൻ മീലാദ് ഹെറിറ്റേജ്: അസീസിയ്യ ഡിവിഷൻ ജേതാക്കൾ; ഖാലിദിയ്യ, മുശ് രിഫ രണ്ടും മൂന്നും സ്ഥാനത്ത്

ജിദ്ദ: മാനവികതയുടെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ച് ഐ.സി.എഫ് ജിദ്ദ റീജിയൻ സംഘടിപ്പിച്ച ‘മീലാദ് ഹെറിറ്റേജ്’26’ സാംസ്കാരിക സംഗമം ശ്രദ്ധേയമായി. പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ജീവിത ദർശനം, മാനുഷിക മൂല്യങ്ങളുടെയും ധാർമ്മിക ബോധത്തിന്റെയും ഒരു അമൂല്യ സ്രോതസ്സ് ആണെന്നും, പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ അവിടുത്തെ ജീവിതം വഴികാട്ടിയായി നിലകൊള്ളുന്നു എന്നും സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

യഹ് യ ഖലീൽ നൂറാനിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം ഐസിഎഫ് നാഷണൽ സെക്രട്ടറി സിറാജ് കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. സയ്യിദ്‌ സൈനുൽ ആബിദീൻ തങ്ങൾ , ബഷീർ മാസ്റ്റർ പറവൂർ ഹസ്സൻ സഖാഫി, മുഹ് യിദ്ധീൻ കുട്ട് സഖാഫി, അബു മിസ്ബാഹ് ഐക്കരപ്പടി, അബ്ദുൾ കലാം അഹ്സാനി, അബ്ദുന്നാസർ അംവരി,അബ്ദുൾ ഖാദർ സഖാഫി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ സ്വാഗതവും ഇബ്രാഹീം മുസ്ല്യാർ നന്ദിയും പറഞ്ഞു

സംഗമത്തിന്റെ ഭാഗമായി നടന്ന ഡിവിഷൻ തല മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിജയികൾ മാറ്റുരച്ച വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. പ്രവാചക ജീവിതം ഇതിവൃത്തമാക്കി നടത്തിയ മത്സരങ്ങളായിരുന്നു സംഗമത്തിന്റെ പ്രധാന ആകർഷണം. കലയും സാഹിത്യവും കേവലം വിനോദോപാധികളല്ലെന്നും, സമൂഹത്തെ നവീകരിക്കാനുള്ള ശക്തമായ ആയുധങ്ങളാണെന്നും സംഗമം ഓർമ്മിപ്പിച്ചു. മുഹ്സിൻ സഖാഫി, മൻസൂർ മാസ്റ്റർ, സൈദ് മുഹമ്മദ് മാസ്റ്റർ , സിയാദ് ബീമാപ്പള്ളി, യാസർ അറഫാത്ത്, അബ്ദുൽ റസാഖ് കൂത്തുപറമ്പ്, ഹനീഫ ബെർക്ക, സുജീർ പുത്തൻപള്ളി, സ്വാദിഖ് ചാലിയാർ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

ആവേശം വിതച്ച് മത്സരങ്ങൾക്കൊടുവിൽ അസീസിയ്യ ഡിവിഷൻ ഒന്നാം സ്ഥാനവ് ഖാലിദിയ ഡിവിഷൻ , മുശ് രിഫ ഡിവിഷൻ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വൈകുന്നേരം നടന്ന സമാപന സംഗമത്തിൽ സിറാജ് കുറ്റ്യാടി, മുജീബ് എ ആർ നഗർ, ബഷീർ എറണാംകുളം, ബഷീർ മാസ്റ്റർ പറവൂർ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles