വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ബാലുശ്ശേരി സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

മനാമ: ബഹ്റൈനിൽ കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കോഴിക്കോട് സ്വദേശി മരിച്ചു. ബാലുശ്ശേരി കാക്കൂർ സ്വദേശി അൻവർ സ്വാദിഖ് (48) ആണ് മരണപ്പെട്ടത്. വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കടുത്ത ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും തുടർന്ന് കാർ ഇടിച്ചുനിൽക്കുകയുമായിരുന്നു.

സംഭവം നടന്നയുടൻ തന്നെ ഇയാളെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുൽഫത്താണ് പരേതനായ അൻവർ സ്വാദിഖിന്റെ ഭാര്യ. ഇവർക്ക് മൂന്ന് മക്കളുണ്ട്. മൃതദേഹം ബഹ്റൈനിലെ ഔദ്യോഗിക നടപടികളും നിയമനടപടികളും പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകരും ബന്ധുക്കളും അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles