റിയാദിൽ കൊല്ലത്തിന്റെ രുചിയും കലയും നിറച്ച് കെസിഎയുടെ ‘ഈകൊല്ലത്തോണം 2026’

റിയാദ്: കൊല്ലം ജില്ല കൾച്ചറൽ അസോസിയേഷൻ (കെസിഎ റിയാദ്) സംഘടിപ്പിച്ച ‘ഈകൊല്ലത്തോണം 2026’ റിയാദിലെ പ്രവാസി മലയാളികൾക്ക് നാട്ടിലെ ഓണത്തിന്റെ ഗൃഹാതുരസ്മരണകൾ സമ്മാനിച്ചു. എക്സിറ്റ് 26ലെ മാർക്ക് ആൻഡ് സേവ് ഫ്ലമിംഗോ പാർക്ക് മാൾ ഓഡിറ്റോറിയത്തിൽ രാവിലെ 11ന് ആരംഭിച്ച ആഘോഷം രാത്രി ഒൻപത് വരെ നീണ്ടു.

കെസിഎ അംഗങ്ങൾ തന്നെ പാചകം ചെയ്ത ഓണസദ്യയായിരുന്നു പ്രധാന ആകർഷണം. അടപ്രഥമൻ, പാലട, മധുരബോളി, സേമിയപ്പായസം എന്നിവയുൾപ്പെടെ 41 ഇനം വിഭവങ്ങൾ ഒരുക്കി. ഭക്ഷണം തയ്യാറാക്കുന്നതു മുതൽ വിളമ്പുന്നതുവരെ അംഗങ്ങൾ സജീവമായി പങ്കെടുത്തു. ആഘോഷത്തിൽ 1,500ലധികം പേർ പങ്കെടുത്തു.

ഓണാഘോഷത്തിനൊപ്പം സൗദി അറേബ്യയുടെ 96-ാം ദേശീയദിനവും കേക്ക് മുറിച്ച് ആഘോഷിച്ചു. റിയാദ് ടാക്കീസിന്റെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്ര ഉത്സവാന്തരീക്ഷം പകർന്നു. അശോകൻ കൊല്ലം മാവേലിയായി എത്തിയപ്പോൾ കുട്ടികളും മുതിർന്നവരും ആവേശത്തോടെ സ്വീകരിച്ചു.

ദിവ്യ ഭാസ്കരൻ ചിട്ടപ്പെടുത്തിയ കെസിഎയുടെ തിരുവാതിര സംഘത്തിന്റെ അവതരണം ശ്രദ്ധേയമായി. കെസിഎ അംഗങ്ങളും വിദ്യാർഥി വിഭാഗവും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഓണപ്പാട്ട്, തെയ്യം, ചെമ്പരുന്ത്, ഓണപ്പൊട്ടൻ, പുലികളി, ഗാനമേള, നാടൻപാട്ട്, ഫ്യൂഷൻ ഡാൻസ്, സെമി ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ് എന്നിവ അരങ്ങേറി. കൊല്ലത്തെ കലാകാരന്മാരുടെ ഗാനമേളയും സൗദി പാട്ടുകൂട്ടത്തിന്റെ നാടൻപാട്ടും ഷഫീന പുളിക്കലിന്റെ ഡിസൈനർ ഷോയും ആഘോഷത്തിന് മാറ്റുകൂട്ടി.

ഇന്ത്യൻ എംബസി കൗൺസിലർ ഗൗരവ് കുമാർ തിവാരി മുഖ്യാതിഥിയായിരുന്ന സാംസ്കാരിക സമ്മേളനത്തിൽ കെസിഎ പ്രസിഡന്റ് നിസാർ പള്ളിക്കശ്ശേരിൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ റഹ്മാൻ മുനമ്പത്ത് ആമുഖപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി നസീർ അബ്ദുൽ ഖരീം സ്വാഗതം പറഞ്ഞു. ചെയർമാൻ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിർവഹിച്ചു. ഡോ. മുഹമ്മദ് ഇദ്രീസ്, റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ ഷാജു ഷെരീഫ് നന്ദി പറഞ്ഞു. പ്രോഗ്രാം കൺവീനർ ഷംനാദ് കരുനാഗപ്പള്ളി കലാപരിപാടികൾക്ക് നേതൃത്വം നൽകി. നസീം അവതാരകനായിരുന്നു.

സംഘാടനത്തിലും പരിപാടിയുടെ നടത്തിപ്പിലും കൺവീനർമാരായ നജൂ പുനലൂർ, ബിനോയ് മത്തായി, സിജു ബഷീർ, അൻസാരി അലിക്കുട്ടി, ജോസ് കടമ്പനാട്, അലക്സ് കൊട്ടാരക്കര, അഖിനാസ് കരുനാഗപ്പള്ളി, ബാലു കുട്ടൻ, അനസ് പന്മന, നൗഷാദ് പന്മന, റോയ് വർഗീസ്, മണികണ്ഠൻ, മജീദ് മൈത്രി, ജയചന്ദ്രൻ അൽഖർജ്, ഷാജഹാൻ, മൻഹാജ്, വേണുഗോപാൽ എന്നിവർ വിവിധ ചുമതലകൾ വഹിച്ചു.

വോളന്റിയർമാരായ സജീർ സമദ്, സദ്ദാം അബ്ദുൽവഹാബ്, സജീർ, രതീഷ് നാഥ്, കബീർ കരുനാഗപ്പള്ളി, നൗഷാദ്, ഷൈൻ, യോഹന്നാൻ, മൻസൂർ നടീലത്ത്, ഷാനു കുളത്തുപ്പുഴ, പാർത്ഥൻ, സുനിൽ നട്ടന്നൂർ, നൗഷാദ് കുന്നിക്കോട്, ഹബീബ് അബൂബക്കർ, ഹുസൈൻ, ഗോപൻ കൊല്ലം, റാഫി, സാബു കല്ലേലിഭാഗം,അലക്സാണ്ടർ, സുജിൻ, അനീസ്, ഷാനു, അബു താഹിർ, മനീഷ്, പ്രശാന്ത്, ഷൈൻ റഷീദ്, ഷഹൻഷാ, ഷൈജു, സജു തങ്കച്ചൻ, ബഷീർ, സിയാവുൽ ഹഖ്, അലി, നവാസ്, റോബർട്ട് സതീഷ്, ജോൺസൻ, ഷാനവാസ്, ഉണ്ണികൃഷ്ണൻ, മൻസൂർ, ഷമീർ, മുനീർ, താരിഖ് നജീബ്, അമീർ, വൈശാഖ്, രെഞ്ചു, അനസ് ലത്തീഫ്, ജിത്തു, നിസാം, യൂനുസ്, സാബു, അഫ്സൽ, സാഹിൽ, സുഹൈൽ, അഷറഫ്, ഷംനാദ് കുളത്തൂപ്പുഴ എന്നിവരും പരിപാടിയുടെ നടത്തിപ്പിൽ പങ്കാളികളായി.

മാവേലിയായും കലാപരിപാടികളിലൂടെയും ആഘോഷത്തിന് മാറ്റുകൂട്ടിയ അശോകൻ, മീഡിയ കോർഡിനേറ്റർ നിസാം കുന്നിക്കോട്, കെസിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഉപദേശക സമിതി അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവരും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.

വനിതാ വിഭാഗത്തിൽ അഞ്ചു ഷാജു, രജിത ജയചന്ദ്രൻ, ജോജി ബിനോയ്, മോലിഷ സജി, ആതിര ഗോപൻ, സുറുമി അബൂബക്കർ, ഷമീന അനസ്, സുമയ്യ ഷാജഹാൻ, അജീഷ സജീർ, രാധിക മനീഷ്, ഹസീന, ചിഞ്ചു, മഹി എന്നിവരടക്കം നിരവധി അംഗങ്ങൾ സംഘാടനത്തിൽ സജീവമായി പങ്കെടുത്തു.

കഴിഞ്ഞ ഒരു മാസത്തോളമായി പരിപാടിക്കായി പ്രവർത്തിച്ച അംഗങ്ങൾക്കും കലാകാരന്മാർക്കും അവരെ പരിശീലിപ്പിച്ചവർക്കും പിന്തുണ നൽകിയ കുടുംബാംഗങ്ങൾക്കും സ്പോൺസർമാർക്കും സംഭാവന നൽകിയവർക്കും നാട്ടിൽനിന്ന് ആവശ്യമായ സാധനങ്ങൾ എത്തിച്ചവർക്കും കെസിഎ നന്ദി അറിയിച്ചു. കൊല്ലത്തിന്റെ നാടൻ രുചികളും കലാപാരമ്പര്യവും റിയാദിൽ ഒരുമിപ്പിച്ച ആഘോഷം, പ്രവാസജീവിതത്തിനിടയിലും സ്വന്തം നാടിന്റെ സംസ്കാരം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന വേദിയായി മാറി.

Related Articles

- Advertisement -spot_img

Latest Articles