മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം ആക്രമിച്ച കേസ്; അഞ്ചു പേർ അറസ്റ്റിൽ

കാസർകോട്: മന്ത്രി ഒ.ജെ. ജനീഷിന്റെ ഔദ്യോഗിക വാഹനം തടഞ്ഞുനിർത്തി ആക്രമണം നടത്തിയ സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ പ്രാദേശിക ഭാരവാഹികളും ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സി.പി.എം ഒഴിഞ്ഞവളപ്പ് ബ്രാഞ്ച് സെക്രട്ടറി അഖിൽ ഒഴിഞ്ഞവളപ്പ് (32), മന്ത്രിയുടെ കാറിന്റെ ബോണറ്റിൽ കയറിക്കിടന്ന് പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ ഹൊസ്ദുർഗ് മേഖല ഖജാൻജി സബിൻ കൊവ്വൽപ്പള്ളി (29), ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് ജോയിന്റ് സെക്രട്ടറി നിധിൻ കുശാൽനഗർ (33), അനീഷ് ചാമുണ്ഡിക്കുന്ന് (29), ബിനീഷ് കിഴക്കുംകര (37) എന്നിവരെയാണ് കേസിൽ പോലീസ് പിടികൂടിയത്.

നിയമവിരുദ്ധമായി സംഘം ചേർന്ന് മന്ത്രിയുടെയും അനുഗമിച്ച പോലീസിന്റെയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും മന്ത്രിയുടെ വാഹനത്തിന് നേരെ അതിക്രമം കാണിക്കുകയും ചെയ്തതിനാണ് പ്രതികൾക്കെതിരെ കേസ്സെടുത്തിട്ടുള്ളത്. ഭാരതീയ ന്യായ സംഹിതയിലെ 132-ാം വകുപ്പ് ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ രജിസ്റ്റർ ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ അഞ്ച് പ്രതികളെയും റിമാൻഡ് ചെയ്ത് ജയിലിലടച്ചു.

 

Related Articles

- Advertisement -spot_img

Latest Articles