വാഷിംഗ്ടൺ: കഴിഞ്ഞ 18 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇന്ധനവിലക്കുറവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും, എന്നാൽ ‘തിരഞ്ഞെടുപ്പ്’ കഴിയുന്നതുവരെ ഇതിനായി മനഃപൂർവ്വം കാത്തിരിക്കുകയായിരുന്നുവെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ (Truth Social) പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ആരോപിച്ചത്.
നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടർമാരെ സ്വാധീനിക്കാനായി എണ്ണവില ഉയർത്താൻ ഇറാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ട്രംപ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ കണക്കുകൾ പ്രകാരം, സമീപ ആഴ്ചകളിൽ ഇന്ധനവില ഇടിയുകയും ചൊവ്വാഴ്ച ഗാലന് (3.8 ലിറ്റർ) 3.78 ഡോളർ ആയി കുറയുകയും ചെയ്തിട്ടുണ്ട്. എങ്കിലും കഴിഞ്ഞ വർഷത്തെ ശരാശരിയായ 3.07 ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ വില ഇപ്പോഴും ഉയർന്ന നിലയിൽ തന്നെയാണ് തുടരുന്നത്.
കോൺഗ്രസിന്റെ ഇരുസഭകളിലെയും ഭൂരിപക്ഷം റിപ്പബ്ലിക്കൻ പാർട്ടിക്ക് നഷ്ടപ്പെട്ടതിന് ശേഷമുള്ള ട്രംപിന്റെ പ്രതികരണങ്ങളിലും ഈ സംശയങ്ങൾ പ്രകടമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം, ഈ ‘തിരഞ്ഞെടുപ്പ്’ സത്യസന്ധമായിരുന്നു എന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ എന്ന് അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.



