കാസറഗോട്ട് കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിച്ച് അപകടം: രണ്ട് പേർ മരിച്ചു

കാസറഗോഡ്‌: ജില്ലയിലെ വെള്ളരിക്കുണ്ട് പരപ്പ വെസ്റ്റ് എളേരിയിൽ കുഴൽകിണർ പതിക്കുന്ന വലിയ വാഹനം (ബോർവെൽ ട്രക്ക്) വീടിനു മുകളിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. വരക്കാട് പ്രദേശത്ത് ജയ്സണും കുടുംബവും താമസിക്കുന്ന വാടക വീടിന് മുകളിലേക്കാണ് പുലർച്ചെ രണ്ട് മണിയോടെ വാഹനം മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസർ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. ഇറക്കത്തിൽ വച്ച് നിയന്ത്രണം വിട്ട ബോർവെൽ ട്രക്ക് സമീപത്തെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.

ട്രക്ടറിന്റെ ഭാഗമായ ക്രെയിൻ വീടിന്റെ ടെറസിൽ തട്ടി ശക്തമായി നിന്നതിനാൽ വീട്ടിലുണ്ടായിരുന്നവർ വൻ ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വാഹനത്തിലുണ്ടായിരുന്ന രണ്ട് തൊഴിലാളികളുടെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തുടർനടപടികൾക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

മണ്ണും പാറയും തുരക്കാനുള്ള ഭാരമേറിയ ഡ്രില്ലിങ് മെഷീനുകളും ഉപകരണങ്ങളും ഘടിപ്പിച്ച വലിയ ട്രക്കുകളാണ് സാധാരണയായി കുഴൽകിണർ നിർമ്മാണത്തിനായി ഉപയോഗിക്കാറുള്ളത്. ഇടുങ്ങിയ റോഡുകളും കുത്തനെയുള്ള ഇറക്കങ്ങളുമുള്ള പ്രദേശങ്ങളിൽ ഇത്തരം വലിയ ഭാരവാഹനങ്ങൾ പോകുമ്പോൾ അപായ സൂചനകളോ മുൻകരുതലുകളോ നൽകാത്തത് പ്രദേശത്ത് പതിവായി അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു

 

Related Articles

- Advertisement -spot_img

Latest Articles