സൗദിയിൽ ഫോർക്ക്ലിഫ്റ്റ് അപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ് മരിച്ചു

ദമ്മാം: സൗദി അറേബ്യയിലെ ഖത്തീഫിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. കൊല്ലം അഞ്ചൽ ചന്നപ്പേട്ട സ്വദേശി ഷാനി ബേബി (42) ആണ് മരിച്ചത്. സ്റ്റോറിൽ ജോലി ചെയ്തു കൊണ്ടിരിക്കവേ ഫോർക്ക്ലിഫ്റ്റിനിടയിൽപ്പെട്ടാണ് ഷാനിക്ക് അപകടം സംഭവിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഷാനിയെ ഉടൻ തന്നെ ഖത്തീഫിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്ത് മാസം മുമ്പ് മാത്രമാണ് ഷാനി തൊഴിൽ തേടി സൗദിയിലേക്ക് എത്തിയത്. മരണപ്പെട്ട ഷാനിയുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ നടപടികൾ സാമൂഹിക പ്രവർത്തകരായ നാസ് വക്കത്ത്, മൻസൂർ നൈന, സലീം പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് ഷാനിയുടെ കുടുംബം.

Related Articles

- Advertisement -spot_img

Latest Articles