അനന്തമായ യുദ്ധത്തിനോ ചർച്ചകൾക്കോ താല്പര്യമില്ല; യു.എസ് ആവശ്യങ്ങൾ അംഗീകരിക്കും വരെ പോരാട്ടം തുടരുമെന്ന് ഇറാൻ

ടെഹ്റാൻ: അമേരിക്കയുമായി അനന്തമായി നീളുന്ന യുദ്ധത്തിനോ ഫലമില്ലാത്ത ദീർഘകാല ചർച്ചകൾക്കോ ഇറാൻ ആഗ്രഹിക്കുന്നില്ലെന്നും, എന്നാൽ ടെഹ്റാന്റെ ആവശ്യങ്ങൾ വാഷിംഗ്ടൺ പൂർണ്ണമായും അംഗീകരിക്കുന്നത് വരെ പോരാട്ടം ശക്തമായി തുടരുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് വ്യക്തമാക്കി.

ശത്രുക്കൾ ഇറാൻ ജനതയുടെ ന്യായമായ അവകാശങ്ങൾക്ക് മുന്നിൽ കീഴടങ്ങുകയോ പരാജയം സമ്മതിക്കുകയോ ചെയ്യുന്നതുവരെ രാജ്യം പോരാട്ടം തുടരുമെന്ന് അദ്ദേഹം പ്രതികരിച്ചു. മേഖലയിൽ സുസ്ഥിരമായ പ്രതിരോധശേഷി കൈവരിക്കാൻ സൈനിക നടപടികളും നയതന്ത്ര ഇടപെടലുകളും ഒരുമിച്ച് കൊണ്ടുപോകണമെന്നും ഖാലിബാഫ് കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles