ന്യൂഡൽഹി: ഗുരുഗ്രാമിലെ ഫ്ലാറ്റിൽ കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി എൻ.ഐ.ടിക്ക് സമീപം താമസിക്കുന്ന ചേനോത്ത് നരകശ്ശേരി അസ്ലം എൻ.സി, ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പിൽ ഫർസാന എന്നിവരെയാണ് ഗുരുഗ്രാം സെക്ടർ 68-ലെ മരീന അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നേരത്തെ ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന ഇവർ മാസങ്ങൾക്ക് മുമ്പാണ് ഗുഡ്ഗാവിൽ എത്തിയത്. ഇവർക്ക് മക്കളില്ല. സംഭവമറിഞ്ഞ് ഡൽഹി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് ഇരുവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഡൽഹി സദർ ബസാറിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഡൽഹിയിലെത്തിയ ബന്ധുക്കൾക്ക് വിട്ടുനൽകും.



