ജിദ്ദയിൽ മലപ്പുറം സ്വദേശിയായ യുവാവ് നിര്യാതനായി

ജിദ്ദ: ജിദ്ദയിലെ ശറഫിയയിൽ താമസക്കാരനായ മലപ്പുറം കീഴാറ്റൂർ അരിക്കണ്ടംപാക്ക് സ്വദേശി പുല്ലാനിക്കോട്ടിൽ ജിതിൻ (24) താമസസ്ഥലത്ത് വെച്ച് നിര്യാതനായി. അവിവാഹിതനാണ്. രാജൻ (ജിദ്ദ) ആണ് പിതാവ്; രജനിയാണ് മാതാവ്. ജിബിൻ, അർജുൻ, അതുല്യ എന്നിവരാണ് സഹോദരങ്ങൾ.

ജിദ്ദ മഹജർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമപരമായ അനന്തര നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles