ബെംഗളൂരു-മൈസൂരു റോഡിൽ സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ച് നാല് മരണം; മരിച്ചവരിൽ രണ്ട് കോഴിക്കോട് സ്വദേശികളും

മൈസൂരു: ബെംഗളൂരു-മൈസൂരു റോഡിൽ സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ച് നാല് പേർ ദാരുണമായി മരിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. കർണാടകയിലെ മൈസൂരുവിന് സമീപം പെരിയപട്ടണത്തിനടുത്തുള്ള വനമേഖലയിലാണ് നാടിനെ ഞെട്ടിച്ച ദുരന്തമുണ്ടായത്. മരിച്ചവരിൽ രണ്ട് കോഴിക്കോട് സ്വദേശികളും ഉൾപ്പെടുന്നു. കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ് (28), മാങ്കാവ് സ്വദേശി സജേഷ് (38), ബസ് ഡ്രൈവറായ മൈസൂരു സ്വദേശി സുനിൽ എന്നിവരാണ് തിരിച്ചറിഞ്ഞ മറ്റ് വ്യക്തികൾ. മരിച്ച മറ്റൊരാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാവേരി ട്രാവൽസിന്റെ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 3.45-ഓടെയായിരുന്നു സംഭവം. അപകടത്തിന് തൊട്ടുമുമ്പ് ഈ മേഖലയിൽ കനത്ത മഴ ലഭിച്ചിരുന്നു. മഴയെത്തുടർന്ന് വനമേഖലയിൽ റോഡിലേക്ക് മരം കടപുഴകി വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. ഈ തടസ്സം പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്തതാണ് ബസ് ലോറിയുമായി കൂട്ടിയിടിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണം നൽകിവരികയാണ്.

Related Articles

- Advertisement -spot_img

Latest Articles