ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് തീപിടിച്ചു; കപ്പൽ മൈനിൽ തട്ടിയതെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെ അനധികൃത പാത വഴി കടന്നുപോകാൻ ശ്രമിച്ച സൂപ്പർ ടാങ്കർ എണ്ണക്കപ്പൽ കടൽ മൈനിൽ തട്ടി തകർന്നതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) വ്യക്തമാക്കി. ഇരുപത് ലക്ഷത്തിലധികം ബാരൽ അസംസ്‌കൃത എണ്ണയുമായി സഞ്ചരിച്ച കപ്പലിലാണ് വൻ സ്ഫോടനവും അതിനെ തുടർന്ന് തീപിടിത്തവും ഉണ്ടായത്. അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ആണ് ഐ.ആർ.ജി.സി നാവികസേനയുടെ പ്രസ്താവന ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അമേരിക്കൻ സൈന്യത്തിന്റെ പിന്തുണയോടെ, തങ്ങളുടെ ട്രാക്കിംഗ്-റഡാർ സംവിധാനങ്ങൾ പൂർണ്ണമായി ഓഫാക്കി വഞ്ചനാപരമായ രീതിയിലാണ് കപ്പൽ മേഖലയിലൂടെ സഞ്ചരിക്കാൻ ശ്രമിച്ചതെന്ന് ഐ.ആർ.ജി.സി ആരോപിച്ചു. ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടച്ചിട്ടിരിക്കുകയാണെന്ന് റവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. യു.എസ് പിന്തുണ വിശ്വസിച്ച് ഇറാന്റെ നിയമങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് മുന്നോട്ട് പോകുന്ന ഏത് കപ്പലുകൾക്കും കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles