ഇറാനെ തകർക്കുമെന്ന ട്രംപിന്റെ ഭീഷണി മാനവികതയ്‌ക്കെതിരായ കുറ്റകൃത്യം; കടുത്ത വിമർശനവുമായി യാസമീൻ അൻസാരി

വാഷിംഗ്‌ടൺ: ഇറാന് മേൽ വീണ്ടും ശക്തമായ സൈനിക ആക്രമണം നടത്തുമെന്നും രാജ്യത്തിന്റെ ബാക്കി ഭാഗങ്ങൾ നശിപ്പിക്കുമെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രസ്താവനയെ കടുത്ത ഭാഷയിൽ അപലപിച്ച് അരിസോണയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം യാസമീൻ അൻസാരി. ഒമ്പത് കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ പൂർണ്ണമായി ഇല്ലാതാക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് “മാനവികതയ്‌ക്കെതിരായ കുറ്റകൃത്യമാണെന്ന്” (Crime against humanity) സമൂഹമാധ്യമമായ ‘എക്‌സിലൂടെ’ അവർ കുറ്റപ്പെടുത്തി.

സ്വന്തം ഇഷ്ടപ്രകാരം ട്രംപ് നടത്തുന്ന ഈ “ഉത്തരവാദിത്തമില്ലാത്ത യുദ്ധം” അവസാനിപ്പിക്കാൻ ഡെമോക്രാറ്റിക് പാർട്ടി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അൻസാരി ആഹ്വാനം ചെയ്തു. ഇടക്കാല തിരഞ്ഞെടുപ്പിലെ വിജയത്തോടെ കോൺഗ്രസിന്റെയും സെനറ്റിന്റെയും നിയന്ത്രണം ഡെമോക്രാറ്റുകൾ തിരിച്ചെടുക്കുമ്പോൾ ഈ അനാവശ്യ യുദ്ധത്തിന് അന്ത്യം കുറിക്കാൻ ഉടനടി ഇടപെടണം എന്നും, ഇനി ഇതനുവദിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇറാന്റെ ബാക്കി ഭാഗങ്ങൾ നശിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അതിന് നിർബന്ധിതനായേക്കാമെന്നും, കാര്യങ്ങൾ ഉടൻ വ്യക്തമാകുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് യാസമീൻ അൻസാരി പ്രതികരണവുമായി രംഗത്തെത്തിയത്.

Related Articles

- Advertisement -spot_img

Latest Articles