റിയാദിൽ ഹൂതി ഡ്രോൺ വെടിവെച്ചിട്ട് സൗദി വ്യോമസേന; പ്രതിരോധം ശക്തമാക്കി സഖ്യസേന

റിയാദ്: റിയാദ് മേഖല ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ അയച്ച ഡ്രോൺ സൗദി അറേബ്യയുടെ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടു. വെള്ളിഴാഴ്ച രാത്രിയോടെ എത്തിയ ഡ്രോൺ വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തതായി യെമനിലെ നിയമസാധുതയുള്ള സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.

സൗദി അറേബ്യയ്ക്ക് നേരെ ഹൂതി മിലിഷ്യ നടത്തുന്ന ആക്രമണ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് പുതിയ സംഭവം. വെള്ളിയാഴ്ച രാവിലെ സൗദിയിലെ നജ്‌റാൻ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളും മണിക്കൂറുകൾക്ക് ശേഷം മക്ക മേഖലയിൽ വെച്ച് മറ്റൊരു ഡ്രോണും വ്യോമസേന തകർത്തിരുന്നു. സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ, ഊർജ്ജ നിക്ഷേപ കേന്ദ്രങ്ങൾ, വിശുദ്ധ നഗരങ്ങൾ എന്നിവയുൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇറാൻ പിന്തുണയുള്ള ഹൂതി മിലിഷ്യ നിരന്തരം ആക്രമണത്തിന് മുതിരുന്നത്.

Related Articles

- Advertisement -spot_img

Latest Articles