ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ 24 ഇന്ത്യൻ നാവികരുമായി സഞ്ചരിച്ചിരുന്ന എണ്ണക്കപ്പലിന് നേരെ തിങ്കളാഴ്ചയുണ്ടായ മിസൈലാക്രമണത്തിൽ ആർക്കും അപായമില്ലെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.
പനാമ പതാകയുള്ള കപ്പലിലെ എല്ലാ ജീവനക്കാരും പരിക്കുകളൊന്നുമില്ലാതെ പൂർണ്ണമായും സുരക്ഷിതരാണെന്ന് മന്ത്രി തന്റെ ‘എക്സ്’ പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.



