റിയാദ്: തെക്കൻ സൗദി അറേബ്യയെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തു.
ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ മിസൈലിനെ ആകാശത്തുവെച്ച് തടയാനും പൂർണ്ണമായും നശിപ്പിക്കാനും സൈന്യത്തിന് സാധിച്ചതായി സഖ്യസേന ഔദ്യോഗികമായി അറിയിച്ചു.



