അബ്ദുറസാഖ് ഹാജിക്ക് ഐ സി എഫ് യാത്രയയപ്പ് നൽകി.

മനാമ: മുപ്പത്തഞ്ച് വർഷക്കാലത്തെ ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഐ സി എഫ് ബഹ്റൈൻ നാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് അബ്ദുറസാഖ് ഹാജി ഇടിയങ്ങരക്ക് ഐ സി എഫ് ഉമ്മുൽ ഹസം റീജിയൻ കമ്മിറ്റിയുടെയും ബഹ്റൈൻ നാഷണൽ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

ഉമ്മുൽ ഹസം റീജിയൻ പ്രസിഡണ്ട് നസീഫ് ഹസനിയുടെ അദ്ധ്യക്ഷതയിൽ ഐ സി എഫ് നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു. അഡ്വ: എം സി അബ്ദുൽ കരീം, മുസ്ഥഫ ഹാജി കണ്ണപുരം, നൗഫൽ മയ്യേരി, സി എച്ച് അഷ്റഫ് ഹാജി, സിറാജ് തൽഹ, റഫീക്ക് ലത്വീഫി, അബ്ദു റഹീം സഖാഫി വരവൂർ പ്രസംഗിച്ചു.

വിവിധ സംഘടനാ സ്ഥാപന കമ്മിറ്റികൾക്കായി കെ. സി സൈനുദ്ധീൻ സഖാഫി, സിദ്ദീഖ് മാസ് , അബ്ദുൽ ഹകീം സഖാഫി കിനാലൂർ, മൻസൂർ അഹ്സനി വടകര, സുലൈമാൻ ഹാജി, സി കെ. അഹമദ് ഹാജി എന്നിവർ ഉപഹാരങ്ങൾ കൈമാറി. അസ്കർ താനൂർ സ്വാഗതവും നൗഷാദ് കാസർകോഡ് നന്ദിയും പറഞ്ഞു

Related Articles

- Advertisement -spot_img

Latest Articles