18.6 C
Saudi Arabia
Wednesday, February 25, 2026
spot_img

വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിന്റെ 2024 ലെ ആഗോള സമ്മേളനം മനാമയിൽ

മനാമ:  വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിന്റെ ( ഡബ്ല്യൂ ബി എ എഫ് ) 2024 ലെ ആഗോള സമ്മേളനം ബഹ്റൈനിലെ മനാമയിൽ നവംബർ 18 ,19 ,20 എന്നീ ദിവസങ്ങളിൽ നടക്കും. ബഹ്‌റൈൻ പ്രധാന മന്ദ്രിയും കിരീടാവകാശിയുമായ ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ആണ് സമ്മേളനത്തിന്റെ മുഖ്യ രക്ഷാധികാരി . ജി സി സി യിൽ വെച്ച് ആദ്യമായി നടക്കുന്ന സമ്മേളനത്തിന് ബഹ്‌റൈൻ സർക്കാർ ആണ് ഇക്കുറി ആതിഥ്യം അരുളുന്നത്“. “മൊബിലൈസിങ്‌ സയൻസ് ആൻഡ് ടെക്നോളജി പാർക്ക്സ്‌ ഫോർ ഫിനാൻഷ്യൽ ഇൻക്ലൂഷൻ” എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ ആഗോള പ്രമേയം. എയ്ൻജൽ ഇൻവെസ്റ്റേഴ്‌സ്, ആഗോള സ്റ്റാർട്ടപ്പ് സംരംഭകർ, ചെറുകിട വ്യവസായ സംരംഭകർ, സാമ്പത്തിക ധനകാര്യ വിദഗ്ദന്മാർ എന്നിവരുടെ കൂടിച്ചേരൽ ആവും സമ്മേളനത്തിന്റെ മുഖ്യ ആകർഷണം. തെരഞ്ഞെടുക്കപ്പെടുന്ന നൂറോളം സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഡബ്ല്യൂ ബി എ എഫ് ഇക്കുറി ഫണ്ട് അനുവദിക്കും.

ലോകമെമ്പാടും കൂടുതൽ തൊഴിലവസരങ്ങളും കൂടുതൽ സാമൂഹ്യനീതിയും സൃഷ്ടിക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സാമ്പത്തിക ഫോറം ആണ് വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്മെന്റ് ഫോറം ( ഡബ്ല്യൂ ബി എ എഫ് ) . ജി 20 രാഷ്രങ്ങളുടെ കൂട്ടായ്മയിൽ അനുബന്ധ പങ്കാളിയാണ് വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്മെന്റ് ഫോറം. നെതെർലാൻഡ് രാജ്ഞി ‘ക്വീൻ മാക്സിമ’ ആണ് ഫോറത്തിന്റെ അന്താരാഷ്ട്ര ചെയർപേഴ്സൺ.

നവംബർ 19 ന് രാവിലെ 9 മണിക്ക് വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ബൈ ബാർസ് അൽതുന്താസിന്റെ അധ്യക്ഷതയിൽ തുടങ്ങുന്ന ഉത്ഘാടന സമ്മേളനത്തിൽ, ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, കാനഡ, ബ്രിട്ടൻ, യൂറോപ്പ്യൻ യൂനിയൻ, റഷ്യ, ചൈന, ഓസ്ട്രേലിയ ജർമ്മനി, സ്വീഡൻ, ജപ്പാൻ, ഫിലിപ്പൈൻസ്, സൗത്ത് കൊറിയ, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, തായ്‌ലൻഡ്, ഗൾഫ് രാഷ്ട്രങ്ങൾ , ആഫ്രിക്കൻ രാജ്യങ്ങൾ, മെക്സിക്കോ ഇറാൻ, തുർക്കി, എന്നിവിടങ്ങളിലെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

സൗദി അറേബ്യയിലെ കനേഡിയൻ അംബാസിഡർ ജീൻ ഫിലിപ്പ് ലിന്റോ പ്രത്യേക പ്രതിനിധി യായി പങ്കെടുക്കുന്നുണ്ട്. യു എ ഇ സർക്കാരിനെ പ്രതിനിധീകരിച്ചു ഫോറിൻ ട്രേഡ് മിനിസ്റ്റർ ഡോ. താനി അൽ സിയൂദി പങ്കെടുക്കും. ഇന്ത്യയിൽ നിന്ന് കേന്ദ്ര മന്ദ്രി പിയുഷ് ഗോയൽ സമ്മേളനത്തിൽ പങ്കെടുക്കാൻ അസൗകര്യം അറിയിച്ചിട്ടുണ്ട്.

വിവിധ രാഷ്ട്രങ്ങുടെ ഭരണാധികാരികൾ, നയതന്ത്രജ്ഞർ , അംബാസിഡർമാർ എന്നിവർക്ക് പുറമെ ഐക്യ രാഷ്ട്ര സഭ, ലോക ബാങ്ക്, യൂറോപ്യൻ ഇക്കണോമിക് കമ്മിഷൻ, അമേരിക്കൻ സ്പേസ് ഏജൻസി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യയിൽ നിന്നുള്ള ഡബ്ല്യൂ ബി എഫ് പ്രതിനിധിയും യുഎ ഇ കൺട്രി ചെയറും ആയ സെനറ്റർ ഹാരിസ് എം കോവൂർ സമ്മേളനത്തിന്റെ ‘സ്റ്റാർട്ടപ്പ് റൌണ്ട് ടേബിൾ സെഷനിൽ’ സംസാരിക്കുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles