21.5 C
Saudi Arabia
Wednesday, February 25, 2026
spot_img

കണ്ണൂർ സ്വദേശി റിയാദിൽ മരണമടഞ്ഞു.

റിയാദ് : ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ (52) റിയാദിൽ മരണമടഞ്ഞു. പരേതരായ മുണ്ടക്കതറമ്മൽ പവിത്രൻ കാനാടത്ത് സാവിത്രി ദമ്പതികളുടെ മകനാണ്. കഴിഞ്ഞ ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടിഎസ്ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.

നെഞ്ച് വേദനയെ തുടർന്ന് കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തയാക്കി നാളെ രാവിലെയുള്ള ഫ്‌ളൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി

Related Articles

- Advertisement -spot_img

Latest Articles