വാഷിംഗ്ടൺ: തെരെഞ്ഞെടുക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് ട്രംപിന്റെ വസതിക്ക് മുന്നിൽ ട്രക്ക് പൊട്ടിത്തെറിച്ചു ഒരാൾ മരണപെട്ടു. ഏഴുപേർക്ക് പരിക്കേറ്റു, ട്രംപിന്റെ ലാസ് വെഗാസിലുള്ള ഹോട്ടലിനു മുൻപിലാണ് സംഭവം.
ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന റെസ്ലെ സൈബർ ട്രക്കാണ് തീ പിടിച്ചു പൊട്ടി തെറിച്ചത്. സ്ഫോടനത്തെ തുടർന്ന് ഹോട്ടലിലെ താമസക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു. ട്രക്കിനുള്ളിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതായി ഇലോൺ മസ്ക് അറിയിച്ചു.
പുതുവത്സര ആഘോഷത്തിനിടെ ന്യൂ ഓർലിയൻസിൽ ട്രക്ക് ഇടിച്ചു കയറ്റിയ സംഭവവും ഇതുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.



