ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഔദ്യോഗിക ചാനൽ വഴി മാത്രം.

റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികളുടെ ശമ്പളം ഇനി ഔദ്യോഗിക ചാനൽ വഴി മാത്രം വിതരണം ചെയ്യാൻ തീരുമാനം. ഇത് സംബന്ധമായ പദ്ധതിയുടെ രണ്ടാം ഘട്ടം ഇന്നു മുതൽ ആരംഭിച്ചു. നാല് ഗാർഹിക തൊഴിലാളികൾ ഉള്ളവർക്കാണ് നിലവിൽ ഈ നിയമം ബാധകമാവുന്നത്. ഗാർഹിക തൊഴിലാളി സേവനം സംബന്ധിച്ച സൈറ്റായ മുസനദിലാണ് ഈ വിവരം.

കഴിഞ്ഞ വർഷം ജൂലായ് മുതൽ ആദ്യമായി രാജ്യത്തെത്തുന്ന ഗാർഹിക തൊഴിലാളികളിൽ ഈ നിയമം ബാധകമാക്കിയിരുന്നു. മൂന്നോ അതിൽ കൂടുതലോ ഉളള തൊഴിലാളികലുള്ളവരിൽ ഈ നിയമം ഈ വർഷം ജൂലൈ മുതൽ നടപ്പിലാക്കും. രണ്ട് തൊഴിലാളികളുള്ളവരിൽ ഒക്ടോബർ മുതൽ ഈ നിയമത്തിന് കീഴിൽ വരും. 2026 ജനുവരി മുതൽ എല്ലാ ഗാർഹിക തൊഴിലാളികളും ഈ നിയമത്തിന് കീഴിൽ വരുന്നതാണ്. തൊഴിൽ കരാറനുസരിച്ചു ഇരുവരുടെയും അവകാശങ്ങൾ സംരക്ഷിക്കപെടുന്നതാണ് പുതിയ സംവിധാനങ്ങൾ എന്ന് അധികൃതർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles