എബ്രഹാം തോമസിന് കേളി യാത്രയയപ്പ് നൽകി

റിയാദ് :കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ അസീസിയ യൂണിറ്റ് അംഗം എബ്രഹാം തോമസ്സിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

മുപ്പത്തിനാല് വർഷത്തോളമായി റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫോർക് ലിഫ്റ്റ് ഓപ്പറേറ്റർ, മെഷീൻ ഓപ്പറേറ്റർ എന്നീ ജോലികൾ ചെയ്‌തു വരികയായിരുന്നു. പത്തനംതിട്ട കുറച്ചിമുട്ടം സ്വദേശി ആണ്.

അസീസിയയിൽ വച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ്‌ അജിത് പ്രസാദ് അധ്യക്ഷത വഹിച്ചു. അസീസിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സൻ പുന്നയൂർ, ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, പ്രസിഡന്റ്‌ ഷാജി റസാഖ്, ട്രഷറർ ലജീഷ് നരിക്കോട്, ജോയിന്റ് സെക്രട്ടറി സുഭാഷ്, വൈസ്സ് പ്രസിഡന്റ്‌ അലി പട്ടാമ്പി ഏരിയ കമ്മിറ്റി അംഗങ്ങളായ ഷാജി മൊയ്‌ദീൻ, റാഷിഖ് അസീസിയ യൂണിറ്റ് ജോയിന്റ് സെക്രട്ടറി പ്രബീഷ് വൈസ്സ് പ്രസിഡന്റ്‌ മനോഹരൻ, യൂണിറ്റ് അംഗം അശോകൻ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി സുധീർ പോരേടം നൽകി.

യൂണിറ്റ് സെക്രട്ടറി സ്വാഗതവും എബ്രഹാം തോമസ് നന്ദിയും പറഞ്ഞു

Related Articles

- Advertisement -spot_img

Latest Articles