കോഴിക്കോട്: പീഡനശ്രമത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ യുവതിക്ക് പരിക്ക്. കോഴിക്കോട് ജില്ലയിലെ മുക്കത്താണ് സംഭവം.
സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയാണ് കെട്ടിടത്തിൽ നിന്നും ചാടിയത്. ഹോട്ടൽ ഉടമയും രണ്ട് ജീവനക്കാരും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി.
പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.



