മലപ്പുറം: പതിനഞ്ചുകാരിക്ക് കഞ്ചാവ് നൽകി പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ. ചങ്ങരംകുളത്താണ് സംഭവം. ചാലിശ്ശേരി സ്വദേശി ചേരപ്പറമ്പിൽ അജ്‌മൽ (23), ആലംകോട് സ്വദേശി ഷാബിൽ (22) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇൻസ്റ്റാഗ്രാം വഴി പരിചയപെട്ട കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെയാണ് ഇവർ പീഡിപ്പിച്ചത്. കൗൺസിലിംഗിനിടെയാണ് പെൺകുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയത്. 2023 സെപ്റ്റംബറിലായിരുന്നു സംഭവം.
പെരിങ്ങോട്ടുള്ള അജ്‌മലിന്റെ വീട്ടിലെത്തിച്ചു കഞ്ചാവ് നൽകി മയക്കിയശേഷം പീഡിപ്പിക്കുകയായിരുന്നു. അജ്‌മലിന്റെ സുഹൃത്ത് ആലംകോട് സ്വദേശി ഷിബിനും കുട്ടിയെ ബലാൽസംഗം ചെയ്തു.
പിന്നീട് വീട്ടിലെത്തിയ കുട്ടിയിൽ അസ്വാഭീവകത കണ്ടതിനെ തുടർന്ന് മഹിളാമന്ദിരത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് വർഷത്തിന് ശേഷം നടത്തിയ കൗൺസലിംഗിനിടെയാണ് കുട്ടി പീഡനവിവരം പറയുന്നത്. തുടർന്ന് ചൈൽഡ് ലൈന് നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു.



