18.8 C
Saudi Arabia
Wednesday, February 25, 2026
spot_img

പ്രവാസി ബാർബേഴ്‌സ് കൂട്ടായ്‌മക്ക് പുതിയ ഭാരവാഹികൾ

ജിദ്ദ: പ്രവാസി ബാർബേഴ്‌സ് കൂട്ടായ്‌മക്ക് പുതിയ ഭാരവാഹികൾ നിലവിൽ വന്നു. ജി​ദ്ദ സീ​സ​ൺ റ​സ്റ്റാ​റ​ന്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നടന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗത്തിലാണ് പുതിയ ഭാരവാഹികളെ കണ്ടെത്തിയത്. സുബൈർ വള്ളുവമ്പ്രത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാ​ദ​ത്ത് ക​രു​വാ​ര​ക്കു​ണ്ട് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും, ശി​ഹാ​ബ് മ​ർ​വ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

മു​ഖ്യ​ര​ക്ഷാ​ധി​കാ​രി മു​ജീ​ബ് മ​മ്പാ​ട്, ഹാ​രി​സ് പെ​രി​ന്ത​ൽ​മ​ണ്ണ, നാ​സ​ർ ബ​ഹ​റ എ​ന്നി​വ​ർ കൂട്ടായ്‌മയുടെ ഭാവി പ്രവർത്തങ്ങൾ വിശദീകരിച്ചു. അ​ർ​ഹ​രാ​യ 24 കു​ടും​ബ​ങ്ങ​ൾ​ക്ക് റ​മ​ദാ​ൻ കാ​രു​ണ്യ ഫ​ണ്ടി​ൻറെ ഭാഗമായി സ​ഹാ​യം ന​ൽ​കി. അ​ഞ്ചു നി​ർ​ധ​ര​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​സ​ത്തി​ൽ 3,000 രൂ​പ വീ​തം ഒ​രു വ​ർ​ഷ​ത്തേ​ക്ക് കൊ​ടു​ക്കു​ന്ന ‘കൈ​ത്താ​ങ്ങ്’ പദ്ധതിക്ക് തു​ട​ക്കം കു​റി​ച്ചു.

കഴിഞ്ഞ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ റിപ്പോർട്ടിൽ പരാമർശിച്ചു. 400 ഓ​ളം അം​ഗ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് നടത്തിയ ഇ​ഫ്താ​ർ സം​ഗ​മം, ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷത്തിന്റെ ഭാഗമായി സം​ഘ​ടി​പ്പി​ച്ച ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ , പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളി​ലെ ആ​റു​പേ​ർ​ക്ക് ഉ​പ​ഹാ​ര​വും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി, കു​ടും​ബ​ങ്ങ​ൾ ഒ​ന്നി​ച്ചു​ള്ള അ​ൽ​ബാ​ഹ, അ​ൽ​ലീ​ത്ത് ടൂ​ർ തുടങ്ങി ശ്രദ്ധേയമായ പ്രവർത്തങ്ങൾ നടത്താൻ കൂട്ടായ്‌മക്ക് സാധിച്ചതായി റിപ്പോർട്ടിൽ പറഞ്ഞു.

സു​ബൈ​ർ വ​ള്ളു​വ​മ്പ്രം (പ്ര​സി.), സ​മീ​ർ ഹെ​യ​ർ ക്ല​ബ് (സെ​ക്ര.), മു​സ്ത​ഫ കോ​ട്ട​യി​ൽ (ട്ര​ഷ.), നാ​സ​ർ ബ​ഹ​റ, മു​ജീ​ബ് മ​മ്പാ​ട് ഹാ​രി​സ് പെ​രി​ന്ത​ൽ​മ​ണ്ണ (ര​ക്ഷാ​ധി​കാ​രി​ക​ൾ), ഹാ​രി​സ് കാ​രാ​പ​റ​മ്പ്, ശി​ഹാ​ബ് മ​ർ​വ (ചാ​രി​റ്റി വി​ങ് ക​ൺ​വീ​ന​ർ), സാ​ദ​ത്ത് ക​രു​വാ​ര​ക്കു​ണ്ട്, ഫൈ​സ​ൽ പാ​ണ​ക്കാ​ട് (വൈ. ​പ്ര​സി.), ജു​നൈ​സ് നി​ല​മ്പൂ​ർ, അ​ബ്​​ദു​ൽ ഗ​ഫൂ​ർ (ജോ. ​സെ​ക്ര​ട്ട​റി), ഹം​സ മ​ഹ​ജ​ർ, ഹം​സ ശ​റ​ഫി​യ (ജോ. ​ട്ര​ഷ​റ​ർ), മു​സ്ത​ഫ ചേ​ളാ​രി ബ​ഷീ​ർ ചേ​ലേ​മ്പ്ര, നൗ​ഫ​ൽ ഒ​ള​വ​ണ്ണ, ഷു​ക്കൂ​ർ കാ​ളി​കാ​വ്, റ​ജീ​ബ് സാ​മി​ർ, നി​യാ​സ് ചെ​ങ്ങാ​നി, വ​ഹാ​ബ് (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ). തുടങ്ങിയവരെ പുതിയ ഭാരവാഹികളായി തെരെഞ്ഞെടുത്തു. ജു​നൈ​സ് നി​ല​മ്പൂ​ർ സ്വാ​ഗ​ത​വും ഫൈ​സ​ൽ പാ​ണ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles