അതിർത്തി തർക്കം; അച്ഛനും മകനും അയൽവാസിയുടെ വെട്ടേറ്റു

പാലക്കാട്: അതിർത്തി തർക്കത്തിന് പിന്നാലെ അച്ഛനും മകനും അയൽവാസിയുടെ വെട്ടേറ്റു. കൊപ്പം മണ്ണേങ്കാട് സ്വദേശികളായ ചാമി, മകൻ വൈശാഖ് എന്നിവർക്കാണ് വെട്ടേറ്റത്.

അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസിയായ ബന്ധുവാണ് ഇരുവരെയും വെട്ടിയത്. ഇന്ന് രാവിലെ ഒൻപത് മണിക്കാണ് സംഭവം.

തലക്കും കാലിനും വെട്ടേറ്റ ഇരുവരെയും പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊപ്പം പോലീസ് അന്വേഷണം ആരംഭിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles