നിലമ്പൂർ ഇടതുമുന്നണി നിലനിർത്തും; എംവി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന് കാത്തിരിക്കുന്ന നിലമ്പൂർ മണ്ഡലം ഇടതുമുന്നണി നിലനിർത്തുമെന്ന് സിപിഐഎം സംസഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ഇടതു മുന്നണി തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥിക്ഷാമം എൽഡിഎഫിൽ ഇല്ലെന്നും സ്ഥാനാർഥിയാക്കാൻ ഞങ്ങൾ ആരെയും കാത്തിരിക്കുന്നില്ലെന്നും തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പോരാട്ടമായിട്ടാണ് നിലമ്പൂർ തെരഞ്ഞെടുപ്പിനെ കാണുന്നതെന്നും യുഡിഎഫിൽ സ്ഥാനാർത്ഥിയെ ചൊല്ലി തർക്കങ്ങൾ നടക്കുന്നുണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles