ക്രിസ്‌തുമസ്‌ – പുതുവത്സരം; കേരളം കുടിച്ചത് 712 കോടിയുടെ മദ്യം


തിരുവനന്തപുരം: കേരളം ക്രിസ്‌തുമസ്‌-പുതുവത്സരം ആഘോഷിച്ചത് 712 കോടി രൂപയുടെ മദ്യം കുടിച്ചു തീർത്ത്. കഴിഞ്ഞ വർഷം ഇത് 697 കോടിയായിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് കോടി രൂപയുടെ വർദ്ധനവ് ആണ് ഈ വർഷം മദ്യ വില്പനയിൽ ഉണ്ടായത്.

പുതുവത്സരദിനത്തിൽ 108 കോടിയുടെ റിക്കോർഡ് വിൽപ്പനയാണ് കേരളത്തിൽ ഉണ്ടായത്. 13 കോടിയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ബെവ്‌കോ ഔട്ട്ലെറ്റ് വഴിയാണ് കൂടുതൽ വിൽപന നടന്നത്. 96.42 കോടി രൂപ. കഴിഞ്ഞ വർഷം ഇത് 95.42 കോടി രൂപയായിരുന്നു.

പതുവത്സരത്തിന് കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യവിൽപന നടന്നത് കൊച്ചി രവിപുരം ഔട്‍ലെറ്റിലാണ്. 92.31 ലക്ഷം രൂപയുടെ വിൽപനയാണ് ഇവിടെ നടന്നത്. 86.65 ലക്ഷം രൂപയുടെ വിൽപന നടന്ന തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്‍ലെറ്റാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം കൊച്ചി കടവന്ത്ര ഔട്ട് ലെറ്റിനാണ്. 79.09 ലക്ഷം രൂപയുടെ വിൽപ്പനയാണ് അവിടെയുണ്ടായത്.

Related Articles

- Advertisement -spot_img

Latest Articles