വയനാട് പുനരധിവാസം; നിർമ്മാണ ചുമതല സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക്

തിരുവനന്തപുരം: വയനാട് പുരധിവാസ നിർമ്മാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റിംഗ് സൊസൈറ്റിക്ക്. കിഫ്‌കോൺ ആയിരിക്കും മേൽനോട്ടം വഹിക്കുക. കിഫ്ബിയുടെ നിയന്ത്രണത്തിലാണ് കിഫ്‌കോൺ. 1000 സ്‌ക്വയർ ഫീറ്റിലുള്ള വീടുകളുള്ള രണ്ട് ടൗൺഷിപ്പുകളാണ് വയനാട്ടിൽ നിർമിക്കുന്നത്. ഇതിന്റെ മാസ്റ്റർ പ്ലാനിന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി.

രണ്ട് എസ്റ്റേറ്റിലായി നിർമിക്കുന്ന ടൗൺഷിപ്പിന്റെ കരട് രേഖ കഴിഞ്ഞ മാസം 22ന് ചേർന്ന മന്ത്രിസഭായോഗം ചർച്ച ചെയ്‌തിരുന്നു. മന്മോഹൻ സിംഗ്, എംടി വാസുദേവൻനായർ എന്നിവരുടെ മരണം കാരണം കഴിഞ്ഞയാഴ്‌ച മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല.

അതേസമയം പുനരധിവാസവുമായി ബന്ധപ്പെട്ട് കൽപ്പറ്റയിലെ എൽസ്റ്റൻ എസ്റ്റേറ്റിൽ സർവേ നടപടികൾ പുരോഗമിച്ചു വരികയാണ്. റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ 10 ഗ്രൂപ്പായി തിരിഞ്ഞാണ് സർവേ നടത്തുന്നത്. 600 വീടുകൾ ഇവിടെ നിർമിക്കാനാകും

Related Articles

- Advertisement -spot_img

Latest Articles