ഇടപളളിയിൽ പതിമൂന്നുകാരനെ കാണാതായി

കൊച്ചി: ഇടപ്പള്ളിയിൽ നിന്ന് പതിമൂന്നുകാരനെ കാണാതായതായി പരാതി. എളമക്കര സ്വദേശി മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. പരീക്ഷ എഴുതാൻ പോയ കുട്ടി തിരിച്ചെത്താതായതിനെന്തുടർന്നാണ് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. രാവിലെ 9.30 നാണ് ഷിഫാൻ പരീക്ഷ എഴുതാനെത്തിയത്. പിന്നീട് കുട്ടി ഇടപ്പള്ളി ഭാഗത്തു കൂടി നടന്നു പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ലഭ്യമായിട്ടുണ്ട്. മുഹമ്മദ് ഷിഫാനെ കുറിച്ച് വിവരം ലഭിക്കുന്നവർ 9633020444 എന്ന നമ്പറിൽ ബന്ധപെടണമെന്ന് പോലീസ് അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles