മരുഭൂമിയുടെ അക്ഷരസൂര്യ സബീന എം സാലിയുടെ ‘ലയാലി’ പ്രകാശനം ചെയ്‌തു

ഷാർജ: റിയദിൻറെ പ്രിയ എഴുത്തുകാരി സബീന എം സാലിയുടെ ‘ലയാലി’ കഥാസമാഹാരം ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയിൽ പ്രകാശനം ചെയ്‌തു. കാലിക്കറ്റ് സർവകലാശാലയിലെ തത്ത്വചിന്താവിഭാഗം പ്രൊഫസറും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ പി കെ പോക്കർ മാഷ് ഷെറിൻ നസീറിന് പുസ്തകം കൈമാറിയാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്.

കഥയെഴുത്തിലെ സൂക്ഷ്‌മതയും കയ്യൊതുക്കവും പരിഗണിക്കുമ്പോൾ, ‘ലയാലി’ എന്ന ഒരൊറ്റ കഥ കൊണ്ടുതന്നെ സബീനക്ക് കഥാലോകത്ത് എക്കാലവും നിലയുറപ്പിക്കാൻ കഴിയുമെന്ന് പി കെ പോക്കർ മാഷ് അഭിപ്രായപ്പെട്ടു. എഴുത്തുകാരൻ അജിത് കണ്ടല്ലൂർ പുസ്തകം പരിചയപ്പെടുത്തി. ചിന്ത പബ്ലിക്കേഷൻസ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.

 

Related Articles

- Advertisement -spot_img

Latest Articles