ഓള്‍ഡ് സനയ്യ ഇസ്‌ലാഹി സെന്ററിന് പുതിയ നേതൃത്വം

റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്സ് കോഓർഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓള്‍ഡ് സനയ്യ ഇസ്‌ലാഹി സെന്ററിന്റെ 2025–2027 പ്രവർത്തനകാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഏഴ് അംഗങ്ങളടങ്ങിയ സെക്രട്ടറിയേറ്റും പത്തൊമ്പത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും യൂത്ത് വിങും രൂപീകരിച്ചു.

മൊയ്തു അരൂർ (പ്രസിഡന്റ്), അർഷദ് സേട്ട്, ഷഫീഖ് മമ്പാട് (വൈസ് പ്രസിഡന്റുമാർ), അലി അക്ബർ (സെക്രട്ടറി), സൈതലവി, അബ്ദുൽ സമദ് (ജോയിന്റ് സെക്രട്ടറിമാർ), നബീൽ മുഹമ്മദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

കേന്ദ്ര കൗൺസിലർമാരായി മുജീബ് പൂക്കോട്ടൂർ, ഷാനവാസ് കൊല്ലം, അർഷദ് സേട്ട് എന്നിവരെ തെരഞ്ഞെടുത്തു. വിവിധ വിങുകളുടെ ഭാരവാഹികളായി അബ്ദുൽ സമദ്, മുഹമ്മദ് ഷഫീഖ് കൊണ്ടോട്ടി (ക്യൂ എച്ച് എല്‍ സി), സൈതലവി, ജൈസൽ (ദഅവ & ജാമിയ അൽ ഹിന്ദ്), ഷാനവാസ് കൊല്ലം, നിയാസ് പുളിക്കൽ (നിച്ച് ഓഫ് ട്രൂത്ത് & പബ്ലിക്കേഷൻ), സയാൻ, ഷഹബാസ്, മുആദ്, ഷബിൻ (യൂത്ത് ദഅവ), ഷഫീഖ് മമ്പാട്, അഷ്റഫ് പൂക്കോട്ടൂർ (സോഷ്യൽ വെൽഫെയർ/പുണ്യം), സൈനുദ്ധീൻ (ക്രിയേറ്റിവ് ഫോറം), അഷ്റഫ് മാസ്റ്റർ (പീസ് റേഡിയോ പ്രൊമോഷൻ) എന്നിവരെയും തെരഞ്ഞെടുത്തു.

ഏരിയ പ്രതിനിധി സംഗമത്തിൽ ആർ.ഐ.സി.സി ജനറൽ കൺവീനർ ജാഫർ പൊന്നാനി, ആർ.ഐ.സി.സി ദാഈ അബ്ദുള്ള അൽ ഹികമി, ഓർഗനൈസേഷൻ പ്രതിനിധി അനീസ് പി.വി. എന്നിവർ സംസാരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles