എസ് എഫ് സി വിന്റർ കപ്പ് ഗൂഡ്‌ബോയ് എഫ് സി ജേതാക്കൾ

അൽ അഹ്സ:എസ് എഫ് സി സംഘടിപ്പിച്ച വിന്റർ കപ്പ് സീസൺ -3 യിൽ ഗുഡ്‌ബോയ് എഫ് സി വിന്നേഴ്സും എസ് എഫ് സി റണ്ണേഴ്സും നേടി.ഹിഫ (അഹ്സ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ) ന്റെ സഹകരണത്തോടെ പത്ത്‌ ടീമുകളെ ഉൾപ്പെടുത്തി ആയിരുന്നു മത്സരങ്ങൾ.ഹിഫ രക്ഷാധികാരി അംഗം സലാം സിൽക്ക് സിറ്റി ടൂർണമെന്റ് ഉത്ഘാടനം ചൈതു. ഷിബു ആസാദ് ആദ്യക്ഷത വഹിച്ചു.

ബെസ്റ്റ് പ്ലയർ, ടോപ് സ്കോറർ എന്നിവക്കുള്ളട്രോഫി ഗുഡ്‌ബോയ് എഫ് സി യുടെ ഇനാസും ഫൈനലിൽ മാൻ ഓഫ് തി മാച്ച് സവാദും നേടി. ബെസ്റ്റ് ഡിഫന്ററിനുള്ള ട്രോഫി സൽമാനിയ എഫ് സി യുടെ ഷിബിലും ബെസ്റ്റ് ഗോൾ കീപ്പറിനുള്ളത് മിർസാനും നേടി.വിജയികൾക്ക്‌ ഉള്ള ട്രോഫികൾ ഹിഫ ആക്റ്റിംഗ് സെക്രട്ടറി നാസർ സി പി, പ്രസിഡന്റ് ആദിൽ തിരൂർക്കാട്, ഫൈസൽ ബാബു, നൗഷാദ് താനൂർ,മജീദ് കാലിക്കറ്റ്‌,വാജിദ്, മുസ്ഥാഖ് പറമ്പിൽ പീടിക, ഷുഹൈബ്, മുനീർ, നസീർ ഗൂഡ്‌ബോയ് ,അഷ്‌കർ ഷൈജൻ ജോണി,പ്രമോദ് കേളോത് തുടങ്ങിയവർ  വിതരണം ചൈതു.

 

Related Articles

- Advertisement -spot_img

Latest Articles