സഹൃദയ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

റിയാദ്: സഹൃദയ റിയാദ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. സഹൃദയ റിയാദും അൽ അബീർ ഹോസ്പിറ്റലും സംയുക്തമായായിരുന്നു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ശുമേസിയിലെ അൽ അബീർ ഹോസ്പിറ്റലിൽ വെച്ചായിരുന്നു ക്യാമ്പ് നടന്നത്. ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മെഡിക്കൽ ക്യാമ്പിൽ വ്യത്യസ്‌ത തുറകളിലുള്ള ആളുകൾ പങ്കെടുത്തു.

രോഗങ്ങൾ വർധിച്ചു വരുന്ന സമയത്ത് അസുഖങ്ങൾ പടരാതിരിക്കാൻ ഇത്തരം ക്യാമ്പുകൾ സഹായകമാവുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആരോഗ്യം നിലനിർത്തേണ്ടതിൻറെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന രീതിയിലായിരുന്നു ക്യാമ്പിന്റെ സംഘാടനം.

സഹൃദയ സ്ഥിരമായി നടത്തിവരുന്ന സാമൂഹിക ക്ഷേമ ജീവ കാരുണ്യ പ്രവത്തനങ്ങൾ പ്രവർത്തനങ്ങൾ വരും വർഷത്തിൽ കൂടുതൽ വിപുലീകരിക്കുമെന്നും കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles