റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ച സ്വാലിഹ് കോവൂരിന്റെ മൃതദേഹം റിയാദിലെ നസീം മഖ്ബറയിൽ ഖബറടക്കി. റിയാദ് എക്സിറ്റ് 15-ലെ അൽ റാജ്ഹി മസ്ജിദിൽ അസർ നമസ്കാരത്തിന് ശേഷം നടന്ന മയ്യിത്ത് നിസ്കാരത്തിൽ നിരവധി പേർ പങ്കെടുത്തു. റിയാദിലെ ഐസിഎഫ് പ്രവർത്തകർ സ്വാലിഹ് ജോലിചെയ്തിരുന്ന യുപിസിയിലെ മനേജ്മെൻറ് പ്രതിനിധികൾ, സഹപ്രവർത്തകർ എന്നിവർക്ക് പുറമെ, ഒമാൻ, ദുബൈ, ജിദ്ദ എന്നിവടങ്ങളിൽ നിന്നും ബന്ധുക്കളും എത്തിച്ചേർന്നിരുന്നു.
ഐ.സി.എഫ് ഗുറാബി-അൽ അമൽ യൂണിറ്റ് പ്രവർത്തകനായിരുന്നു സ്വാലിഹ് കോവൂർ. റിയാദിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഭാര്യ ഷംന ഹാദിയ വിമൻസ് അക്കാദമി ഗുറാബി സെന്റർ ഉമൈറ കൂടിയാണ്. മക്കൾ ഫാത്തിമ ലിയ (12) ആയിഷ ലൈബ (8). കുടുംബം ഇന്ന് നാട്ടിലേക്ക് പുറപ്പെടും.



