മലപ്പുറത്ത് മാതാവും രണ്ട് മക്കളും പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു

മലപ്പുറം: പറപ്പൂർ വീണാലുക്കൽ താഴേക്കാട്ട് പടിയിൽ മാതാവിനെയും രണ്ട് മക്കളെയും പള്ളിക്കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൈനബ, മക്കളായ ഫാത്തിമ ഫർസീല, ആഷിഖ് എന്നിവരാണ് മരിച്ചത്. കുട്ടികളിൽ ഒരാളുടെ മൃതദേഹം കുളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മറ്റു രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്.

വിവരമറിഞ്ഞ് മലപ്പുറത്ത് നിന്ന് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും നാട്ടുകാർ തന്നെ മൂന്ന് മൃതദേഹങ്ങളും പുറത്തെടുത്തിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles