മനാമ: .മനുഷ്യർക്കൊപ്പം ‘ ശീർഷകത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടണ കേരള യാത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഐ.സി എഫ് ബഹ്റൈൻ സംഘടിപ്പിച്ച ഐക്യദാർഡ്യസമ്മേളനം പ്രൗഢമായി. ഐ.സി എഫ് . ഇന്റർ നാഷണൽ ഡെപ്യൂട്ടി പ്രസിഡണ്ട് കെ. സി സൈനുദ്ധീൻ സഖാഫി ഉദ്ഘാടനം ചെയ്തു
കേരള മുസ്ലിം ജമാഅത്ത് സാരഥിയും മർകസ് ഉപാദ്ധ്യക്ഷനുമായ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അൽ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. മതേതരത്വത്തെ . വിവിധ ജനവിഭാഗങ്ങൾക്കിടയിൽ പരസ്പര സൗഹൃദവും ബഹു മാനവുമുണ്ടാക്കാനുള്ള മാർഗ മായി വികസിപ്പിച്ച നാടാണ് ന മ്മുടേതെന്നും, കേരളം കരസ്ഥ മാക്കിയ നേട്ടങ്ങളുടെ അടി സ്ഥാനം ഈ സൗഹൃദമാണെ ന്നും സയ്യിദ് തുറാബ് സഖാഫി പറഞ്ഞു
മതേതര കാഴ്ചപ്പാടുകൾക്ക് കൂ ടുതൽ ശക്തി പകർന്നു കൊ ണ്ട് നാടിന്റെ യശസ്സിനെ വി ണ്ടെടുക്കണം. സമൂഹ മാധ്യമ ങ്ങൾ വഴിയും മറ്റും ഇന്ന് ചിലർ മനുഷ്യരെ പരസ്പരം അകറ്റാ നും വിദ്വേഷം പ്രചരിപ്പിക്കാ നും നിരന്തരം ശ്രമിച്ചു കൊണ്ടി രിക്കുമ്പോൾ സമാധാനകാംക്ഷികളായ നാം ജാഗ്രത പാലിക്കണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
ഐ സി എഫ് നാഷണൽ പ്രസിഡണ്ട് അബൂബകർ ലത്വീഫിയുടെ അദ്ധ്യക്ഷതയിൽ സൽമാനിയ കെ. സിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രദീപ് പത്തേരി ( പ്രതിഭ ), ബോബി പാറയിൽ (ഒ ഐ സി സി ) മൻസൂർ അഹ്സനി (ആർ എസ് സി ) സെയ്ദ് ഹനീഫ.(സാമൂഹ്യ പ്രവർത്തകൻ) എന്നിവർ സംസാരിച്ചു. ജനാൽ സെക്രട്ടറി ശമീർ പന്നൂർ സ്വാഗതവും ശംസുദ്ധീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.
ഐ സി എഫ് നാഷണൽ നേതാക്കളായ അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഉസ്മാൻ സഖാഫി, റഫീക്ക് ലത്വീഫി,ശിഹാബുദ്ധീൻ സിദ്ദീഖി, ശംസുദ്ധീൻ സുഹ് രി, മുസ്ഥഫ ഹാജി കണ്ണപുരം, സി എച്ച് അഷ്റഫ്, സിയാദ് വളപട്ടണം, നൗഷാദ് മുട്ടുംന്തല, നൗഫൽ മയ്യേരി, ഫൈസൽ ചെറുവണ്ണൂർ, അബ്ദുറഹ്മാൻ ചെക്യാട് നേതൃത്വം നൽകി.



