വാൽപ്പാറ : തമിഴ്‌നാട്ടിലെ പൊള്ളാച്ചി – വാൽപ്പാറ പാതയിലുണ്ടായ ദാരുണമായ മിനി വാൻ അപകടത്തിൽ എട്ട് മലയാളികൾ മരിച്ചു. വിനോദസഞ്ചാരത്തിന് എത്തിയ പതിമൂന്നംഗ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായാണ് വിവരം. മറ്റുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. മരിച്ചവരെല്ലാം മലപ്പുറം ജില്ലയിൽ നിന്നുള്ള അധ്യാപകർ ആണെന്നാണ് വിവരം.
വാൽപ്പാറയിലേക്കുള്ള യാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട മിനി വാൻ കൊക്കയിലേക്ക് മറിഞ്ഞാണ് വലിയ അപകടമുണ്ടായത്. അപകടവിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേർന്നാണ് ദുഷ്കരമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം നടത്തി വരുന്നു.



