35.3 C
Saudi Arabia
Sunday, April 19, 2026
spot_img

തമിഴ്‌നാട് പടക്കശാലയിൽ വൻ സ്ഫോടനം; 19 മരണം, നിരവധി പേർക്ക് പരിക്ക്

വിരുതുനഗർ: തമിഴ്‌നാട്ടിലെ വിരുതുനഗർ ജില്ലയിലുണ്ടായ വൻ പടക്കശാല സ്ഫോടനത്തിൽ 19 തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. വെമ്പക്കോട്ടൈക്ക് സമീപമുള്ള വിജയപുരിയിലെ പടക്കനിർമ്മാണ ശാലയിലാണ് ദാരുണമായ അപകടം നടന്നത്. പടക്ക നിർമ്മാണത്തിനായി രാസവസ്തുക്കൾ മിശ്രണം ചെയ്യുന്നതിനിടെയുണ്ടായ ഘർഷണമാണ് വലിയ പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ പടക്കശാലയുടെ ഏഴോളം കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നു.

അപകടവിവരമറിഞ്ഞ് അഗ്നിശമനസേനയുടെ വിവിധ യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവരെ ശിവകാശിയിലെയും വിരുതുനഗറിലെയും സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പടക്കശാലയുടെ ലൈസൻസും സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിച്ചു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles