32.3 C
Saudi Arabia
Friday, May 1, 2026
spot_img

കൂടൽമാണിക്യം ക്ഷേത്രത്തിൽ ആന ഇടഞ്ഞു; പാപ്പാൻ കൊല്ലപ്പെട്ടു, ഒരാൾക്ക് ഗുരുതര പരിക്ക്

തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞ് രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഉത്സവത്തിനെത്തിച്ച ‘വാഴ്വാടി കാശിനാഥൻ’ എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാനായ ശ്രീക്കുട്ടൻ (25) ആണ് മരണപ്പെട്ടത്. നെഞ്ചിൽ ചവിട്ടേറ്റ ശ്രീക്കുട്ടനെ ഉടൻ തന്നെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം രാത്രിയിലെ വിളക്ക് എഴുന്നള്ളിപ്പിനിടെയും ഇതേ ആന അക്രമാസക്തനായിരുന്നു. അന്ന് ആനയുടെ കൂടെ നടന്ന രണ്ട് പേർക്ക് വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് പാപ്പാന്മാർ ആനയെ നിയന്ത്രിച്ച് ദേവസ്വം പറമ്പായ കൊട്ടിലായ്ക്കലിൽ തളച്ചിരിക്കുകയായിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ വീണ്ടും ഇടഞ്ഞ ആന തളച്ചിരുന്ന പറമ്പിലെ താൽക്കാലിക ഷെഡ് തകർക്കുകയും പാപ്പാന്മാരെ ആക്രമിക്കുകയുമായിരുന്നു. ഈ ആക്രമണത്തിൽ ഒന്നാം പാപ്പാൻ അമലിന് (28) ഗുരുതരമായി പരിക്കേറ്റു. അമൽ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെത്തുടർന്ന് ഉത്സവ നഗരിയിൽ വലിയ പരിഭ്രാന്തി പടർന്നു.

 

Related Articles

- Advertisement -spot_img

Latest Articles