നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി; സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ്; ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് പുനഃപരീക്ഷ

ന്യൂഡൽഹി: വ്യാപകമായ ചോദ്യപേപ്പർ ചോർച്ചാ പരാതികളെത്തുടർന്ന് മെയ് മൂന്നിന് രാജ്യവ്യാപകമായി നടത്തിയ നീറ്റ് യു.ജി  പരീക്ഷ ദേശീയ പരീക്ഷാ ഏജൻസി  റദ്ദാക്കി. പരീക്ഷാ തീയതികൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് എൻ.ടി.എ അറിയിച്ചു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഈ നടപടിക്ക് പിന്നാലെ, വിഷയം സമഗ്രമായി അന്വേഷിക്കാൻ കേന്ദ്ര സർക്കാർ സി.ബി.ഐയോട് ആവശ്യപ്പെട്ടു. വിവിധ അന്വേഷണ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചത്.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഇതിനകം രാജസ്ഥാനിൽ നിന്ന് 15 പേർ പിടിയിലായിട്ടുണ്ട്. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ജയ്പൂർ സ്വദേശി മനീഷിനെ തിങ്കളാഴ്ചയാണ് രാജസ്ഥാൻ പോലീസിന്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് അറസ്റ്റ് ചെയ്തത്. കേസിലെ അന്വേഷണം കേരളത്തിലേക്കും നീളുന്നുണ്ട്. കേരളത്തിലെ ഒരു മെഡിക്കൽ കോളേജിൽ പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർത്ഥിയാണ് ചോർച്ചയുടെ പ്രഭവകേന്ദ്രമെന്നാണ് സൂചന. പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ്, മെയ് ഒന്നിന് ഇയാൾ സിക്കാറിലുള്ള തന്റെ സുഹൃത്തിന് അയച്ചുകൊടുത്ത ചോദ്യങ്ങളാണ് പിന്നീട് കോച്ചിംഗ് സെന്ററുകൾ വഴിയും മെസേജിംഗ് ആപ്പുകൾ വഴിയും പ്രചരിച്ചത്. 720 മാർക്കിന്റെ പരീക്ഷയിൽ ഏകദേശം 600 മാർക്കിനുള്ള ചോദ്യങ്ങൾ മുൻകൂട്ടി ചോർന്നുവെന്നാണ് റിപ്പോർട്ട്. ഉത്തരങ്ങളുടെ ക്രമത്തിൽ പോലും മാറ്റമില്ലാതെ ചോദ്യങ്ങൾ പരീക്ഷയിൽ പ്രത്യക്ഷപ്പെട്ടത് ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളിൽ നിന്ന് വൻതുക ഈടാക്കിയാണ് ചോദ്യപേപ്പർ വിറ്റഴിച്ചതെന്നും ആക്ഷേപമുണ്ട്. 20,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ നൽകി പലരും ചോദ്യങ്ങൾ കൈക്കലാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പുനഃപരീക്ഷയ്ക്കായി വിദ്യാർത്ഥികൾ വീണ്ടും അപേക്ഷിക്കുകയോ അധിക ഫീസ് നൽകുകയോ വേണ്ടതില്ലെന്ന് എൻ.ടി.എ വ്യക്തമാക്കി. നേരത്തെ അടച്ച ഫീസ് തിരികെ നൽകുമെന്നും പുനഃപരീക്ഷയ്ക്ക് മുന്നോടിയായി പുതിയ അഡ്മിറ്റ് കാർഡുകൾ വിതരണം ചെയ്യുമെന്നും എൻ.ടി.എ അറിയിച്ചു. രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷാ സംവിധാനത്തിന്റെ സുതാര്യതയെ ചോദ്യം ചെയ്യുന്ന പുതിയ

 

 

Related Articles

- Advertisement -spot_img

Latest Articles