TPTദമ്മാം: അൽ മുന ഇന്റർനാഷണൽ സ്കൂൾ മാനേജിങ് ഡയറക്ടർ ഡോ. ടി.പി മുഹമ്മദ് രചിച്ച ‘ഒരു പ്രവാസിയുടെ ലോകസഞ്ചാരങ്ങൾ – അമേരിക്ക മുതൽ തുർക്കി വരെ’ എന്ന സഞ്ചാര സാഹിത്യ കൃതിയുടെ സൗദി തല പ്രകാശനം ദമ്മാമിൽ വെച്ച് നടന്നു. പ്രശസ്ത ഗാന രചയിതാവും തിരക്കഥാകൃത്തുമായ ശ്രീ. ഷിബു ചക്രവർത്തി അൽമുന സ്കൂൾ പ്രിൻസിപ്പൽ നൗഫൽ മാസ്റ്റർക്ക് പുസ്തകം നൽകികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.
അൽ മുന സ്കൂൾ ക്യാമ്പസിൽ വെച്ച് പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ വെച്ചാണ് പ്രകാശനം നടന്നത്. ജോളി ലോനപ്പൻ, ഡോ. സിന്ധു ബിനു, ഹുദ അൽ നൂർ സ്കൂൾ പ്രിൻസിപ്പൽ സാജിത ജാസ്മിൻ എന്നിവർ പ്രകാശന വേളയിൽ സന്നിഹിതരായിരുന്നു. കോഴിക്കോട് ഡെസ്റ്റിനി ബുക്ക്സ് ആണ് പ്രസാധകർ സൗദി മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ പുസ്തകം പരിചയപ്പെടുത്തി.
ഡെസ്റ്റിനി ബുക്സ് ചെയർമാൻ മാലിക് മഖ്ബൂൽ അധ്യക്ഷനായിരുന്നു. ആലി കുട്ടി ഒളവട്ടൂർ, ടി.പി അബ്ദുൽ അസീസ് എന്നിവർ ചേർന്ന് മുഖ്യാഥിതിയേ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സംഘാടക സമിതിയായ ദമ്മാം സാംസ്കാരിക വേദിയും, കിഴക്കൻ പ്രവിശ്യാ കെ.എം.സി.സി കമ്മിറ്റിയും, സ്കൂൾ സ്റ്റാഫ് കൗൺസിലും ഗ്രന്ഥകാരന് ഉപഹാരങ്ങൾ നൽകി ആദരിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആലികുട്ടി ഒളവട്ടൂർ (കെ.എം.സി.സി), ശ്രീ ബിജു കല്ലുമല (ഒ. ഐ.സി.സി), പ്രദീപ് കൊട്ടിയം (നവോദയ), ഷാജി മതിലകം (നവയുഗം), അബു ജർഫാസ് മൗലവി (ഇസ്ലാമിക് സെന്റർ), കെ.എം ബഷീർ സാഹിബ് (കെ.ഐ.ജി) എന്നിവർ ആശംസകൾ നേർന്നു.
സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയെ മേഖലയിലെ പ്രമുഖരായ അബ്ദുൽ ഹമീദ്, നാസ് വക്കം, മുരളി ഊട്ടുകുളം, പവനൻ മൂലക്കൽ, ഇ.കെ സലീം, രഞ്ജിത്ത് വടകര, നാച്ചു അണ്ടോണ, ഡോ. അജി വർഗീസ്, ഡോ. ബിജു, ഡോ. രാജീവൻ, നജീബ് ചീക്കിലോട്, അമീർ അലി, സൈനു കുമളി, ഹുസ്സൈൻ വേങ്ങര, നജീമ് ബഷീർ, ഷംസുദീൻ പള്ളിയാളി, നൗഷാദ് തിരുവനന്തപുരം, മുജീബ് കൊളത്തൂർ, റഫീഖ് കൂട്ടിലങ്ങാടി, സത്താർ, മുനീർ തലശ്ശേരി, ഒ.പി ഹബീബ്, ഇഖ്ബാൽ ആനമങ്ങാട്, റഷീദ് ഉമർ, അഷ്റഫ് ആലുവ, മുജീബ് ഈരാറ്റു പേട്ട, മുസ്തഫ പാവയിൽ, ശബ്ന നജീബ്, സോഫിയ ഷാജഹാൻ, അഡ്വ. ഷാഹിന എന്നിവർ പങ്കെടുത്തു.
അൽ മുന സ്കൂൾ ജനറൽ മാനേജർ കാദർ മാസ്റ്റർ സ്വാഗതവും സമദ് വേങ്ങര നന്ദിയും പറഞ്ഞു.
നേരത്തെ മട്ടന്നൂരിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ ടി പത്മനാഭനായിരുന്നു പ്രകാശനം നിർവഹിച്ചിരുന്നത്. നൂറു രാജ്യങ്ങൾ സന്ദർശിക്കുക എന്ന സ്വപ്നവുമായി നീങ്ങുന്ന തന്റെ കൃതിയിൽ സന്ദർശിച്ച രാജ്യങ്ങളുടെ ഭൂമിശാസ്ത്രപരമായ വിശകലനവും സാംസ്കാരിക പാരമ്പര്യവും പകർത്തുക എന്ന കേവല എഴുത്തിനപ്പുറം ഓരോ പ്രദേശത്തിന്റെയും ചരിത്ര പശ്ചാത്തലവും കൂടി വിശദീകരിക്കുകയും ഓരോ പ്രദേശത്തും എത്തിച്ചേരാൻ ആവശ്യമായ യാത്രാ രേഖകൾ ഉൾപ്പടെ മുഴുവൻ കാര്യങ്ങളും ഉൾപ്പെടുത്തി ഒരു റെഫെറൻസ് ഗ്രന്ഥം എന്ന രീതിയിലാണ് പുസ്തക രചന നടത്തിയതെന്നും രചയിതാവ് ഡോക്ടർ ടി.പി മുഹമ്മദ് മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു. ബക്കർ എടയന്നൂർ അവതാരകനായിരുന്നു.



