ഹൃദയാഘാതം; മലപ്പുറം കോഡൂർ സ്വദേശി ജിദ്ദയിൽ മരണപെട്ടു

ജിദ്ദ: മലപ്പുറം കോഡൂർ വടക്കേമണ്ണ പാറക്കൽ സ്വദേശി പാലോളി അർഷദ് ബാബു (56) ജിദ്ദയിലെ താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി. ജിദ്ദ അൽ വഹയിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം കഴിഞ്ഞ ഇരുപത് വർഷമായി പ്രവാസ ലോകത്തുണ്ട്. പരേതനായ പാലോളി അലവിയാണ് പിതാവ്. കദീജയാണ് ഭാര്യ. ഫഹമിയ, മുഹമ്മദ് മുസ്ലിഹ്, മുസ്‌നിദ്, അംജാദ എന്നിവർ മക്കളാണ്. അഷ്‌റഫ്, ഉസ്മാൻ, സഹീർ, അലവി, ഫാത്തിമ, ശരീഫ, മുനീറ, ആയിശ, കദീജ എന്നിവർ സഹോദരങ്ങളാണ്. അർഷദ് ബാബുവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ജിദ്ദയിലെ പ്രവാസി കൂട്ടായ്മകളും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി.

നിലവിൽ ജിദ്ദ ഈസ്റ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കാനാണ് ബന്ധുക്കൾ തീരുമാനിച്ചിട്ടുള്ളത്. ഇതിനായുള്ള ഔദ്യോഗിക രേഖകൾ ശരിയാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles