സി.ബി.ഐ അന്വേഷണം വേണം; ജാർഖണ്ഡിൽ ഹേമന്ത് സോറനും രാഹുൽ ഗാന്ധിക്കുമെതിരെ വിദ്യാർത്ഥി പ്രക്ഷോഭം കടുക്കുന്നു

റാഞ്ചി: സംസ്ഥാനത്തെ മത്സരപ്പരീക്ഷകളിലെ കെടുകാര്യസ്ഥതയ്ക്കും ക്രമക്കേടുകൾക്കുമെതിരെ ജാർഖണ്ഡിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 24 ജില്ലാ ആസ്ഥാനങ്ങളിലും മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും കോലങ്ങൾ കത്തിക്കുമെന്ന് പ്രതിഷേധക്കാർ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20-ന് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഔദ്യോഗിക വസതി ഉപരോധിക്കുമെന്നും സമരക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രി പദവി രാജിവെക്കണമെന്നും, വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ ഹേമന്ത് സോറൻ സർക്കാരിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിക്കണമെന്നുമാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം.

ജാർഖണ്ഡ് മന്ത്രിസഭയിൽ നാല് കോൺഗ്രസ് മന്ത്രിമാരുണ്ടായിട്ടും കേന്ദ്രത്തിൽ വിഷയങ്ങൾ ഏറ്റെടുക്കുന്ന രാഹുൽ ഗാന്ധി ഇവിടെ ശക്തമായി ഇടപെടുന്നില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.സംസ്ഥാന സിവിൽ സർവീസ് പരീക്ഷകളിലെ (JPSC, JSSC) ക്രമക്കേടുകൾക്കെതിരെയുള്ള സമരം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുകയാണ്. ജാർഖണ്ഡ് സർക്കാരും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ നടത്തിയ രണ്ടുഘട്ട ചർച്ചകളും പരാജയപ്പെട്ടു. ഏപ്രിൽ 19-ന് നടന്ന 14-ാമത് ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ പ്രിലിമിനറി പരീക്ഷ പൂർണ്ണമായും റദ്ദാക്കണമെന്നും സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യം. ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുന്ന വിദ്യാർത്ഥികൾ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ്.

 

Related Articles

- Advertisement -spot_img

Latest Articles