പ്രവാസികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്ക് സംഘടിപ്പിച്ച് റിയാദ് കെ.എം.സി.സി

റിയാദ്: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികൾക്കായി നോർക്ക ഹെൽപ്പ് ഡെസ്ക് സംഘടിപ്പിക്കുന്നു. നോർക്ക ഐ.ഡി കാർഡ് അംഗത്വമെടുക്കുന്നതിനും, നോർക്ക റൂട്ട്സ് നടപ്പിലാക്കുന്ന നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനും പ്രവാസികളെ സഹായിക്കുന്നതിനാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.

2026 സെപ്റ്റംബർ 4 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:00 മണി മുതൽ രാത്രി 10:00 മണി വരെ ബത്ഹയിലുള്ള കെ.എം.സി.സി ഓഫീസിലാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുക. ആവശ്യമായ രേഖകൾ സഹിതം എത്തുന്ന മുഴുവൻ പ്രവാസികൾക്കും സേവനം ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും ഈ അവസരം പരമാവധി വിനിയോഗിക്കണമെന്നും റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles