കാലിഫോർണിയ : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ / നിർമിത ബുദ്ധി) സാങ്കേതികവിദ്യയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചുകൊണ്ട്, ഗൂഗിളിന്റെ ജെമിനി എഐ മാതൃക മൂന്ന് കമ്പനികളുടെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തതായി ഗൂഗിൾ അറിയിച്ചു. സൈബർ സുരക്ഷാ ശേഷി പരിശോധിക്കുന്നതിനുള്ള മൂല്യനിർണ്ണയത്തിനിടയിലാണ് ജെമിനി സുരക്ഷാ പാളികൾ ഭേദിച്ച് മുന്നേറിയത്. എഐ സംവിധാനങ്ങളുടെ നിയന്ത്രണാതീതമായ സ്വഭാവത്തെക്കുറിച്ച് ഗൗരവമേറിയ ചോദ്യങ്ങൾ ഉയർത്തുന്നതാണ് പുറത്ത് വന്ന വിവരങ്ങൾ.
മേയ് മാസത്തിൽ നടന്ന സുരക്ഷാ പരിശോധനയ്ക്കിടെയാണ് അപ്രതീക്ഷിത ഞട്ടിക്കുന്ന സംഭവമുണ്ടായത്. ഓൺലൈനിൽ ലഭ്യമായ വിവരങ്ങൾ പരിശോധിച്ചും ലോഗിൻ വിവരങ്ങൾ ഊഹിച്ചും ജെമിന പരിശോധനയുടെ ഭാഗമെന്ന് തെറ്റിധരിച്ച് ജെമിനി മുന്നോട്ട്പോ വുകയായിരുന്നുവെന്ന് ഗൂഗിൾ വ്യക്തമാക്കി. അബദ്ധം തിരിച്ചറിഞ്ഞയുടൻ തന്നെ മോഡൽ സ്വയം പ്രവർത്തനം അവസാനിപ്പിക്കുകയും ബാധിക്കപ്പെട്ട കമ്പനികളെ വിവരമറിയിക്കുകയും ചെയ്തിട്ടുണ്ട്.
എഐ സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയും അവയുടെ സ്വയംഭരണശേഷിയും മനുഷ്യരാശിക്ക് സുരക്ഷാ ഭീഷണിയാകുമോ എന്ന ചർച്ചകൾ ശക്തമാകുന്നതിനിടയിലാണ് വെളിപ്പെടുത്തൽ പുറത്തുവരുന്നത് എന്നത് ശ്രദ്ദേയമാണ്. ശക്തമായ എഐ മോഡലുകൾക്ക് കൂടുതൽ കർശനമായ നിയന്ത്രണങ്ങളും ഉത്തരവാദിത്തത്തോടെയുള്ള പരിശീലനവും നൽകേണ്ടതിന്റെ അടിയന്തര ആവശ്യകതയാണ് ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. സാങ്കേതിക രംഗത്തെ സുരക്ഷാ വീഴ്ച ലോകമെമ്പാടുമുള്ള സർക്കാരുകൾക്കും സാങ്കേതിക വിദഗ്ധർക്കും വലിയ ആശങ്കയാണ് സമ്മാനിച്ചിരിക്കുന്നത്.



