മക്കയിൽ വാഹനാപകടം: രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ തൽക്ഷണം മരിച്ചു. നാല് നഴ്സുമാരും അവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായ സൗദി പൗരനുമാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ച വൈകീട്ട് സാധനങ്ങൾ വാങ്ങുന്നതിനായി റാനിയ പട്ടണത്തിലേക്ക് പോകുന്നതിനിടെയാണ് നടുക്കുന്ന അപകടമുണ്ടായത്.

കോട്ടയം പാലാ സ്വദേശിനി ജെയ്സിമോൾ മാത്യു (36), കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ സ്വദേശിനി ജോബിന ജോണി (26) എന്നിവരാണ് മരണപ്പെട്ട മലയാളി നഴ്സുമാർ. തമിഴ്നാട് തഞ്ചാവൂർ പട്ടുകോട്ട സ്വദേശിനി ദേവമണി ഹെപ്സിബ (33), ചെന്നൈ സ്വദേശിനി വിജയലക്ഷ്മി (36) എന്നിവരാണ് മരിച്ച മറ്റ് രണ്ട് നഴ്സുമാർ. നാലുപേരും സൗദി സർക്കാരിന് കീഴിൽ മക്കയിലെ അൽഗഫ ഡിസ്പൻസറിയിലെ ജീവനക്കാരായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും മറ്റൊരു വാഹനവും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായി തകരുകയും അഞ്ചുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയുമായിരുന്നു. മരണാനന്തര നിയമനടപടികളും മറ്റ് ഔദ്യോഗിക കാര്യങ്ങളും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെയും കെ.എം.സി.സി റാനിയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ വേഗത്തിൽ പുരോഗമിക്കുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles