ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: എറണാകുളം സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി പാലക്കാട്ട് പിടിയിൽ

കൊച്ചി: ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ കടമക്കുടി സ്വദേശിയായ യുവാവ് അറസ്റ്റിൽ. എറണാകുളം കടമക്കുടി സ്വദേശി ശ്രീനേഷിനെയാണ് റെയിൽവേ പോലീസ് പാലക്കാട് വെച്ച് പിടികൂടിയത്.

എറണാകുളത്തുനിന്ന് പാലക്കാട്ടേക്ക് സർവീസ് നടത്തുന്ന ശബരി എക്സ്പ്രസ് ട്രെയിനിൽ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ചിറ്റൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയാണ് പിടിയിലായ ശ്രീനേഷ്.

പ്രതിയായ ശ്രീനേഷിനെതിരെ മുൻപും മറ്റ് രണ്ട് കേസുകൾ നിലവിലുണ്ടെന്ന് റെയിൽവേ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Related Articles

- Advertisement -spot_img

Latest Articles