പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന വിജയാനന്ദന് കേളി യാത്രയയപ്പ് നൽകി

റിയാദ്: ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി ന്യൂ സനയ്യ പവർഹൗസ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം വിജയാനന്ദന് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹാദരവുകളോടെ യാത്രയയപ്പ് നൽകി. യൂണിറ്റ് ട്രഷറർ മധു ഗോപിയുടെ അധ്യക്ഷതയിലാണ് ചടങ്ങ് നടന്നത്. പത്തനംതിട്ട അടൂർ സ്വദേശിയായ വിജയാനന്ദൻ കഴിഞ്ഞ 23 വർഷമായി മുനീർ മുനീം പ്ലാസ്റ്റിക് കമ്പനിയിൽ ജീവനക്കാരനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കേളിയുടെ ഏരിയയുടെ വിവിധ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ പ്രത്യേകം അനുസ്മരിച്ചു.

ചടങ്ങിൽ കേളി ന്യൂ സനയ്യ രക്ഷാധികാരി കമ്മിറ്റി കൺവീനർ ബൈജു ബാലചന്ദ്രൻ, ഏരിയ സെക്രട്ടറി തോമസ് ജോയ്, ഏരിയ പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി, ഏരിയ ട്രഷറർ താജുദ്ദീൻ, ഏരിയ വൈസ് പ്രസിഡന്റ് കരുണാകരൻ മണ്ണടി, ഏരിയ ജോയിന്റ് സെക്രട്ടറി ജയപ്രകാശ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി സുവി പൈസ് വിജയാനന്ദന് കൈമാറി. ചടങ്ങിന് യൂണിറ്റ് സെക്രട്ടറി സ്വാഗതവും യാത്ര തിരിക്കുന്ന വിജയാനന്ദൻ നന്ദിയും രേഖപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles