മലപ്പുറത്ത് കാറിൽ കടത്തിയ എം.ഡി.എം.എയുമായി വനിതാ യൂട്യൂബർ ഉൾപ്പെടെ നാലുപേർ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി വനിതാ യൂട്യൂബർ അടക്കം നാലംഗ സംഘത്തെ പൊലീസ് പിടികൂടി. വാഹന പരിശോധനയ്ക്കിടെ 10.5 ഗ്രാം എം.ഡി.എം.എയുമായാണ് സംഘം മലപ്പുറം പൊലീസിന്റെ പിടിയിലായത്. മലപ്പുറം ഹാജിയാർപള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ടി.പി. ഷബീർ (26), വേങ്ങര ഊരകം സ്വദേശി സജാദ് (21), കൂട്ടിലങ്ങാടി കാവുങ്ങൽ സ്വദേശിയും പ്രമുഖ യൂട്യൂബറുമായ മിനു ജാസ്മിൻ (23) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ച ലഹരിമരുന്നാണ് വാഹനത്തിൽ നിന്ന് പിടിച്ചെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾ മുൻപും സമാനരീതിയിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയിട്ടുണ്ടോ എന്നും, ഇവർക്ക് ലഹരിമരുന്ന് നൽകിയ പ്രധാന കണ്ണികളെക്കുറിച്ചും പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

- Advertisement -spot_img

Latest Articles